കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. അല്‍ വഫ്രയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറാണ് മരിച്ചത്.
വാഹനത്തിന്‍റെ ടയറില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. അല്‍ വഫ്ര സെന്‍ററില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തിയത്.
അപകടത്തില്‍ ഡ്രൈവർ മരണപ്പെട്ടതായി ജനറല്‍ ഫയർ ഫോഴ്സ് അറിയിച്ചു. അപകട സ്ഥലം തുടർ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും അവർ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.