ചെറിയൊരു തയ്യാറെടുപ്പ് നടത്തൂ, നീണ്ട ക്യൂ ഒഴിവാക്കി യുഎഇയിലെ ഇമിഗ്രേഷൻ ഈസിയാക്കാം

 


ദുബൈ - യുഎഇയിലേക്ക് വിവിധ വിമാനത്താവളങ്ങൾ വഴി എത്തുന്നവർ സാധാരണ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് എയർപോർട്ടിലെ നീണ്ട ക്യൂ. എന്നാൽ ചെറിയ തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ വരി നിൽക്കാതെ യുഎഇ ഫാസ്റ്റ് ട്രാക്ക്/സ്മാർട്ട് ഗേറ്റ് മുഖേന വളരെ വേഗത്തിൽ കടന്നുപോകാം.

അബൂദാബി വഴി എത്തുന്നവർ

അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയാണെങ്കിൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്നിവർ സംയുക്തമായി ഒരുക്കിയ 'UAE Fast Track' ആപ്പ് ഉപയോഗിച്ച് മുൻകൂട്ടി

Track' ആപ്പ് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇമിഗ്രേഷൻ വളരെ വേഗത്തിൽ പൂർത്തിയാക്കാം.

രജിസ്റ്റർ ചെയ്യുന്ന വിധം

1. എൻട്രി മാർഗം തിരഞ്ഞെടുക്കുക (വിമാനം, കര, സമുദ്രം)

2. എൻട്രി പോയിന്റും വരുന്ന തീയതിയും നൽകുക

3. പാസ്പോർട്ടിന്റെ വ്യക്തമായ ഫോട്ടോ ഫോൺ ക്യാമറയിൽ എടുക്കുക

4. ഫോൺ ക്യാമറ ഉപയോഗിച്ച്  നിങ്ങളുടെ മുഖത്തിന്റെ ഫോട്ടോ എടുക്കുക

5. വലത് കൈയും ഇടത് കൈയും വിരലടയാളം ക്യാമറയ്ക്ക് മുന്നിൽ വെച്ച് സ്കാൻ ചെയ്യുക

6. ഇമെയിൽ, മൊബൈൽ നമ്പർ, യുഎഇയിലെ വിലാസം, തൊഴിൽ എന്നിവ നൽകുക

ദുബൈ വഴി എത്തുന്നവർ

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മ‌ാർട്ട് ഗേറ്റ് ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. അടുത്തിടെ ദുബൈ വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബയോമെട്രിക് ഡാറ്റ ഇതിനകം റെക്കോർഡിൽ ഉണ്ടാകാം.

രജിസ്റ്റർ നില പരിശോധിക്കാൻ

GDRFA-Dubai വെബ്സൈറ്റ് തുറന്ന ശേഷം 'Inquiry for Smart Gate Registration' ക്ലിക്ക് ചെയ്യുക. തുടർന്ന് 'Start Service' അമർത്തുക. 

എന്നിട്ട് പാസ്പോർട്ട് നമ്പർ നൽകുക

സ്‌മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ പറ്റുന്നവർ

യുഎഇ പൗരന്മാർ / ജിസിസി പൗരന്മാർ, യുഎഇ യിൽ താമസമാക്കിയവർ, ബയോമെട്രിക് പാസ്പോർട്ടുള്ള വിസ-ഓൺ-അറൈവൽ യാത്രക്കാർ അടുത്തിടെ ദുബൈ വഴി യാത്ര നടത്തിയപ്പോൾ രജിസ്റ്റർ ചെയ്‌തവർ

സ്മ‌ാർട്ട് ഗേറ്റ് ഒഴിവാക്കേണ്ടവർ

പ്രത്യേക ആവശ്യക്കാർ, വലിയ സ്ട്രോളറുകളുള്ളവർ, കുട്ടികളോടൊപ്പം വരുന്ന കുടുംബങ്ങൾ, 15 വയസ്സിന് താഴെയുള്ള കുട്ടികൾ അല്ലെങ്കിൽ ഉയരം 1.2 മീറ്ററിൽ താഴെ ഉയരമുള്ളവർ

ഉപയോഗിക്കുന്ന വിധം

മാസ്ക്, കണ്ണാടി, തൊപ്പി എന്നിവ നീക്കം ചെയ്ത ശേഷം അടുത്തുള്ള പച്ച ലൈറ്റിലേക്ക് നോക്കിയാൽ നിങ്ങൾക്ക് എളുപ്പത്തിൽ കടന്നു പോകാം. രേഖകൾ സ്‌കാൻ ചെയ്യണം എന്നില്ല.

ആവശ്യപ്പെട്ടാൽ മാത്രം പാസ്പോർട്ടും ബോർഡിംഗ് പാസും കാണിക്കുക

വളരെ പുതിയ വളരെ പഴയ