കുവൈത്ത് സിറ്റിയിൽ ബൈക്ക് ഡെലിവറി സേവനം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കും

 


കുവൈത്ത് സിറ്റി – മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്താനയി വേനല്‍ക്കാല മാസങ്ങളില്‍ ബൈക്കുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി അധികൃതര്‍ താല്‍ക്കാലികമായി വിലക്കിയിരുന്നു. പ്രത്യേകം തീരുമാനിച്ച പ്രദേശങ്ങളില്‍ രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് നാലു വരെയാണ് മോട്ടോര്‍സൈക്കിളുകളിൽ ഡെലിവറി അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ മെച്ചപ്പെടുത്താനായി ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു

വളരെ പുതിയ വളരെ പഴയ