സൗദി: അവയവ ദാനം ചെയ്ത 200 സൗദി പൗരന്മാര്‍ക്ക് കിങ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. പൗരന്മാരെ ആദരിക്കുന്നതിന്റെയും അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുരസ്‌കാരം.
അര ലക്ഷം റിയാലാണ് അവാര്‍ഡ് തുക. ജീവിച്ചിരിക്കുന്നവര്‍ അവയവ ദാനം ചെയ്യുന്നതിന്റെ നിരക്ക് 2024 ല്‍ 4.9 ശതമാനത്തിലെത്തി.
നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനായെന്ന് സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു.