ദുബായ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്‌മത്ത്ബി മമ്മദ് സാലിക്ക് 10 ലക്ഷം ദിർഹം (2.37 കോടി രൂപ) നഷ്ട പരിഹാരം നൽകാൻ ക്രിമിനൽ കോടതി വിധിച്ചു.
2023ലുണ്ടായ അപകടത്തിൽ തലച്ചോറിൽ രക്‌തസ്രാവം ഉൾപ്പെടെയുണ്ടായി ചികിത്സയിലായിരുന്നു.
വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പ്രാഥമിക കോടതി വിധി ശരി വച്ചു.
അനുമതിയില്ലാത്ത സ്‌ഥലത്ത് റോഡ് മുറിച്ചു കടന്നതിന് റഹ്‌മത്ത്ബിക്ക് 1000 ദിർഹം (ഏകദേശം 23,800 രൂപ) പിഴ ചുമത്തിയിട്ടുണ്ട്.