വിദേശത്ത് നിന്ന് ഉംറ വിസക്ക് നേരിട്ട് അപേക്ഷിക്കാം; ഇടനിലക്കാര്‍ വേണ്ട, ഇന്നു മുതല്‍ പ്രാബല്യത്തില്‍

 


റിയാദ് : വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉംറ വിസക്ക് ഏജന്റുമാരില്ലാതെ നേരിട്ട് അപേക്ഷിക്കാനുള്ള പദ്ധതിയുമായി സൗദി ഹജ് ഉംറ മന്ത്രാലയം. ഇതിന്നായി ഉംറ നുസുക് ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാമെന്നും ഇന്ന് മുതല്‍ പ്രാബല്യത്തിലായതായും മന്ത്രാലയം അറിയിച്ചു.

അപേക്ഷകര്‍ക്ക് ഉംറ വിസയോടൊപ്പം അനുബന്ധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാന്‍ അവസരമുണ്ട്. സൗദി അറേബ്യക്ക് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് നുസുക് ഉംറ ആപ്ലിക്കേഷന്‍ മികച്ച സൗകര്യമാണ് ഉറപ്പുവരുത്തുന്നത്. തീര്‍ഥാടകന്‍ വരുന്ന രാജ്യത്തെ അംഗീകൃത ഏജന്റുമാരുടെ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കാം. ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാനാണിത്.

ഉംറ നുസുക് ആപ്ലിക്കേഷനില്‍ ഉംറ വിസ, താമസം, ഗതാഗതം, ചരിത്ര സ്ഥല സന്ദര്‍ശനം, മറ്റു സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ പാക്കേജോ നിശ്ചിത സേവനങ്ങള്‍ മാത്രമോ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഇത് അപേക്ഷകന്റെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. അറബിക്ക് പുറമെ ഇംഗ്ലീഷ്, ജര്‍മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയന്‍,സ്പാനിഷ് അടക്കം ഏഴു ഭാഷകളാണ് ആപ്ലിക്കേഷനിലുള്ളത്. സേവനങ്ങള്‍ക്കുള്ള പണമിടപാടുകളും ആപ് വഴി ചെയ്യാം. മന്ത്രാലയം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ