ഒമാനിൽ സ്വദേശി വത്കരണം ശക്തമാകുന്നു; പൂർത്തിയായത് 12,936 തൊഴിൽ നിയമനങ്ങൾ

 


മസ്‌കത്ത് : രാജ്യത്ത് 2025 പകുതിയോടെ സ്വദേശികൾക്ക് 12,936 പുതിയ തൊഴിൽ, പുനർ നിയമന അവസരങ്ങൾ സൃഷ്ടിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം. പൊതു, സ്വകാര്യ മേഖലകളിലായി വാർഷിക തൊഴിൽ ലക്ഷ്യത്തിന്റെ 38 ശതമാനം പൂർത്തിയാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.

പൊതുമേഖലയിൽ 2316 നിയമനങ്ങളും, സ്വകാര്യ മേഖലയിൽ 10620 നിയമനങ്ങളുമാണ് പൂർത്തിയാക്കിയത്. രാജ്യത്ത് 4292 തൊഴിൽ പരിശീലന അസവരങ്ങളും സൃഷ്ടിച്ചു. ഇതിൽ 473 എണ്ണം പൊതു മേഖലയും 3819 എണ്ണം സ്വകാര്യ മേഖലയിലും പങ്കിട്ടു. പുതുതായി 17228 തൊഴിൽ അവസരങ്ങളും പുനർനിയമനം 18579 തൊഴിലവസരങ്ങളും അടക്കം ആകെ 35,807 അവസരങ്ങളാണ് ഇതുവരെ സൃഷ്ടിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ