കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷദ്രവ്യം കലർന്ന മദ്യം ഉപയോഗിച്ചതിനെ തുടർന്ന് 10 പ്രവാസികൾ മരണപ്പെട്ടു. അഹമ്മദി ഗവർണറേറ്റിലാണ് സംഭവം നടന്നത്.
മദ്യത്തിൽ നിന്നുള്ള വിഷബാധയാണ് മരണത്തിനും ഗുരുതരാവസ്ഥയ്ക്കും കാരണമെന്നാണ് സ്ഥിരീകരണം. മരിച്ചവരുടെ ദേശീയത വ്യക്തമല്ലെങ്കിലും, നിരവധി മലയാളികൾക്കും ഗുരുതരവസ്ഥയിൽ ആണെന്ന് റിപ്പോർട്ടുണ്ട്.