റിയാദ് : എഞ്ചിൻ ഓഫാക്കാതെ നിർത്തിയ കാറുമായി കടന്നു കളഞ്ഞ രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ്.
വാഹനം ഓഫാക്കാതെ നിർത്തി കാറുടമ വ്യാപാര സ്ഥാപനത്തിലേക്ക് കയറിപ്പോയ അവസരം മുതലെടുത്ത് പ്രതികളിൽ ഒരാൾ പിറകിലൂടെ പതുങ്ങിയെത്തി കാറിൽ ചാടിക്കയറി ഓടിച്ചുപോവുകയായിരുന്നു.
കവർച്ചക്ക് ആവശ്യമായ സഹായങ്ങൾ കാറുമായി കടന്നു കളഞ്ഞയാൾക്ക് രണ്ടാമനാണ് ചെയ്തു കൊടുത്തത്. കാർ കവർന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മോഷണം പോയ കാർ പോലീസ് വീണ്ടെടുത്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.