യു.എ.ഇ,ഒമാൻ,സൗദി അറേബ്യ: മിക്ക ജിസിസി രാജ്യങ്ങളിലും കനത്ത മഴ

 


ഖത്തർ: ഗൾഫ് മേഖലയിലെ വിവിധ പ്രദേശ ങ്ങളിൽ കനത്ത മഴ. യു എ ഇയിൽ അൽ ഐനിലെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഉംഗഫയിൽ കനത്ത മഴ പെയ്തപ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആകാശം മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയിരുന്നെന്ന് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. ദുബായിയിലാകട്ടെ ആകാശം മേഘാവൃതമായിരുന്നുവെങ്കിലും മഴയുണ്ടായില്ല. പൊടിപടലങ്ങളും ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഒമാനിലെ മഹ്ദ പ്രവിശ്യയിലും കനത്ത മഴ ലഭിച്ചു. സൗദി അറേബ്യയിലെ തായിഫ് നഗരത്തിൽ താമസിക്കുന്ന നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ മഴ പെയ്യുന്നതിന്റെ നിരവധി വീഡിയോകൾ പങ്കിട്ടു.

വളരെ പുതിയ വളരെ പഴയ