പുതിയ കാർ വാഗ്ദാനത്തിൽ കുടുങ്ങി മലയാളികൾ; റിയാദിൽ ‘റെൻറ് എ കാർ’ തട്ടിപ്പ്‌


റിയാദ്:
തവണയായി പണം അടച്ചാൽ പുതിയ കാറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസികളിൽനിന്ന് കബളിപ്പിക്കപ്പെട്ട മലയാളികൾ. റിയാദിൽ മലയാളികൾ അടങ്ങിയ സംഘമാണ് ‘റെൻറ് എ കാർ’ മോഡൽ വഴി ഈ തട്ടിപ്പ് നടത്തുന്നത്. സമൂഹമാധ്യമങ്ങളിൽ പുതിയ കാറുകളുടെ ചിത്രങ്ങൾ, ഓഫറുകൾ, ബന്ധപ്പെടാനുള്ള നമ്പറുകൾ തുടങ്ങിയവ പ്രചരിപ്പിച്ചാണ് ഇരകളെ വലയിലാക്കുന്നത്.

തിരുവനന്തപുരത്തെ അനസ് എന്ന പ്രവാസിയാണ് ഒടുവിൽ ഇരയായത്. 6,000 റിയാൽ നൽകി ബുക്ക് ചെയ്ത കാർ ഒടുവിൽ അജ്ഞാതർ തിരിച്ചെടുത്ത് കൊണ്ടുപോയി. തുടർന്ന് 'റൻറ് എ കാർ' കേസിൽ വ്യാജരേഖയുമായി അനസിനെതിരെ പരാതിയും സമൻസും.

കേസ് കോടതി തള്ളിയെങ്കിലും മറ്റു കേസുകൾ തുടരുകയാണ്. നിരവധി പേർ ഇതിനോടകം തന്നെ ഇത്തരമൊരു തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം. പ്രവാസികൾ ഈ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ