ഒറ്റ ദിവസം 8 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ


 സൗദി അറേബ്യയിൽ ഒരു ദിവസം 8 പേരുടെ വധശിക്ഷ നടപ്പാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിച്ചു വരുന്നതിനാൽ സൗദി അറേബ്യയിൽ ഒറ്റ ദിവസം എട്ട് തടവുകാരെ വധശിക്ഷയ്ക്ക് വിധേയരാക്കി.

നജ്റാൻ മേഖലയിലാണ് വിദേശ പൗരൻമാരും ഒരു സൗദി പൗരനുമുൾപ്പെട്ട തൂക്കിക്കൊല്ലൽ ശിക്ഷ നടപ്പിലാക്കിയത്.

2025 ജനുവരി മുതൽ 230 വധശിക്ഷകൾ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ 154 എണ്ണം മയക്കുമരുന്നുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെയുള്ള വധശിക്ഷകൾ താൽക്കാലികമായി നിർത്തലാക്കിയതിന് ശേഷം 2022 അവസാനത്തോടെ സൗദി അറേബ്യ ഇത് പുനരാരംഭിച്ചു.

വധശിക്ഷാ രീതികളെക്കുറിച്ച് മനുഷ്യാവകാശ സംഘടനകളിൽ നിന്ന് രാജ്യം ഏറെ വിമർശനം നേരിട്ടിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ ചൈനക്കും ഇറാനും ശേഷം സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്.

വളരെ പുതിയ വളരെ പഴയ