യു എ ഇ: യുഎഇ ദിർഹത്തിന്റെ ഡിജിറ്റല്‍ പതിപ്പായ 'ഡിജിറ്റല്‍ ദിർഹം' ഔദ്യോഗികമായി അവതരിപ്പിച്ചു. സെൻട്രല്‍ ബാങ്ക് ഓഫ് യു എ ഇയുടെ (CBUAE) നേതൃത്വത്തില്‍ നടപ്പാക്കുന്ന സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസി പദ്ധതി, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ കറൻസിയുള്ള രാജ്യങ്ങളിലൊന്നായി യു എ ഇയെ മാറ്റുന്നു.
2024-ല്‍ ആരംഭിച്ച പൈലറ്റ് ഘട്ടത്തിന് ശേഷം ഇപ്പോള്‍ പൊതു ഉപയോഗത്തിന് തയ്യാറായ ഡിജിറ്റല്‍ ദിർഹം, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിലൂടെ സുരക്ഷിതമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സാധ്യമാക്കും.
പരമ്പരാഗത ദിർഹത്തിന്റെ 1:1 അനുപാതത്തില്‍ പിന്തുണയ്ക്കുന്ന ഒരു ഡിജിറ്റല്‍ ടോക്കനാണ് ഡിജിറ്റല്‍ ദിർഹം. സ്മാർട്ട് ഫോണുകളിലെ വാലറ്റ് ആപ്പുകള്‍ വഴി ക്യുആർ കോഡ് സ്കാൻ ചെയ്തോ എന്‍ എഫ് സി ടാപ്പിങ് വഴിയോ വ്യക്തിഗത പേയ്മെന്റുകള്‍, റീട്ടെയില്‍ ഇടപാടുകള്‍, ഓണ്‍ലൈൻ ട്രാൻസാക്ഷനുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കാം. ബാങ്ക് ഓഫ് യു എ ഇയുടെ അറിയിപ്പ് പ്രകാരം ഈ പദ്ധതി രാജ്യത്തിന്‍റെ ഡിജിറ്റല്‍ ഇക്കണോമി 2031-ഓടെ 100% ഡിജിറ്റല്‍ ആക്കാനുള്ള 'യു എ ഇ ഡിജിറ്റല്‍ എക്കണോമി സ്ട്രാറ്റജിയുടെ'-യുടെ ഭാഗമാണ്.
"ഡിജിറ്റല്‍ ദിർഹം യുഎഇയുടെ ഫിനാൻഷ്യല്‍ ഇൻക്ലൂഷനെ ശക്തിപ്പെടുത്തും, ക്രോസ്-ബോർഡർ പേയ്മെന്റുകള്‍ വേഗത്തിലാക്കും," ബാങ്ക് ഓഫ് യു എ ഇ ഗവർണർ ഖലീഫ ബിൻ സായിദ് അല്‍ നഹ്യാൻ പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യ സാധാരണ ഉപഭോക്താക്കള്‍ക്ക് നിരവധി നേട്ടങ്ങളാണ് നല്‍കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് വേഗതയും സൗകര്യവുമാണ്. ബാങ്ക് കൗണ്ടറിലേക്ക് പോകാതെ സെക്കൻഡുകള്‍ക്കുള്ളില്‍ പേയ്മെന്റ് പൂർത്തിയാക്കാം.
ഉദാഹരണത്തിന് ദുബായിലെ ഒരു സൂപ്പർ മാർക്കറ്റില്‍ ക്യുആർ സ്കാൻ ചെയ്ത് ഡിജിറ്റല്‍ ദിർഹം ഉപയോഗിച്ച് ബില്‍ അടയ്ക്കാം. കാഷിന്റെയോ ക്രെഡിറ്റ് കാർഡിന്റേയോ ആവശ്യമില്ല.
ബാങ്ക് ചാർജുകളോ ഇന്റർമീഡിയറി ഫീസുകളോ ഇല്ലാത്തതിനാല്‍, പ്രത്യേകിച്ച് ചെറുകിട ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തികമായും ഡിജിറ്റല്‍ ദിർഹം ഇടപാട് ലാഭകരമാണ്.
ബ്ലോക്ക്ചെയിൻ ടെക്നോളജി തടിപ്പ്, കള്ളക്കടത്ത് എന്നിവ കുറയ്ക്കും. ഓരോ ട്രാൻസാക്ഷനും സെൻട്രലൈസ്ഡ് ലെഡ്ജറില്‍ രേഖപ്പെടുത്തപ്പെടുന്നു ഇത് ട്രാൻസ്പരൻസി ഉറപ്പാക്കുന്നു.
സർക്കാർ നിയന്ത്രിതമായ ഒരു ഡിജിറ്റല്‍ കറൻസി എല്ലാ ട്രാൻസാക്ഷനുകളും ട്രാക്ക് ചെയ്യാൻ സാധ്യതയുണ്ടല്ലോയെന്നതാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്ന ഒരു പ്രധാന ആശങ്ക. ഇത് ഡാറ്റ പ്രൈവസി ആക്ടിവിസ്റ്റുകളേയും ആശങ്കപ്പെടുത്തുന്നു.
പ്രായമായവർക്കോ റൂറല്‍ ഏരിയകളിലുള്ളവർക്കോ ഡിജിറ്റല്‍ ലിറ്ററസി പരിമിതികള്‍ ഉണ്ടാകാം എന്നതാണ് ഒരു വെല്ലുവിളി. ഇത് നേരിടാനായി ബാങ്ക് ഓഫ് യു എ ഇ പരിശീലന പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്.
പദ്ധതി വിജയിക്കുകയാണെങ്കില്‍ ഡിജിറ്റല്‍ ദിർഹം യു എ ഇയെ ഡിജിറ്റല്‍ ഫിനാൻസിന്റെ ഹബ്ബാക്കി മാറ്റും. ചൈനയുടെ ഡിജിറ്റല്‍ യുവാന്‍, യൂറോപ്യൻ സെൻട്രല്‍ ബാങ്കിന്റെ ഡിജിറ്റല്‍ യൂറോ പോലുള്ളവയോടായിരിക്കും ഡിജിറ്റല്‍ ദിർഹത്തിന്റേയും മത്സരം.
യുഎഇയുടെ വ്യാപാര പങ്കാളികളായ ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള പ്രവാസികളുടെ പണം അയക്കലിനും വേഗം കൈവരിക്കും. 2025-ഓടെ 50% റീട്ടെയില്‍ ട്രാൻസാക്ഷനുകള്‍ ഡിജിറ്റല്‍ ആയിരിക്കുമെന്നും ബാങ്ക് ഓഫ് യു എ ഇ പ്രവചിക്കുന്നു.
പ്രവാസികള്‍ക്ക് കുറഞ്ഞ ഫീസ് മാത്രം നല്‍കി നാട്ടിലേക്ക് അയക്കാം എന്നതാണ് ശ്രദ്ധേയം. ഭാവിയില്‍ ആർ ബി ഐയുടെ ഡിജിറ്റല്‍ റുപ്പി പോലുള്ള സിസ്റ്റങ്ങളുമായുള്ള ഇന്റഗ്രേഷൻ വരേണ്ടതുണ്ട്. . "ഇത് ആഗോള സാമ്പത്തിക മേഖലയുടെ ഭാവി മാറ്റിമറിക്കും, പക്ഷേ നിയന്ത്രണങ്ങള്‍ കർശനമാക്കണം," ദുബായ് ബേസ്ഡ് ഇക്കണോമിസ്റ്റ് ഫാത്തിമ യൂസഫ് പറയുന്നു.
