header-ad

പുതുവർഷം 2026: ബുർജ് ഖലീഫയിലും പരിസരത്തും ഗതാഗത നിയന്ത്രണങ്ങൾ


ദുബായ്: 2026-നെ വരവേൽക്കാൻ ഒരുങ്ങുകയാണ് ദുബായ്. ബുർജ് ഖലീഫയിൽ നടക്കുന്ന ലോകോത്തര പുതുവത്സരാഘോഷം കാണാനായി 2.7 മില്യൺ ആളുകൾ എത്തുമെന്നാണ് കണക്കാക്കുന്നത്.

 ഈ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

40 സ്ഥലങ്ങളിലായി 48 വെടിക്കെട്ട് ഡിസ്‌പ്ലേകളാണ് ദുബായിൽ പുതുവത്സരത്തോടനുബന്ധിച്ച് പ്ലാൻ ചെയ്തിരിക്കുന്നത്. 

Downtown Dubai-ൽ മാത്രം 800,000-ൽ അധികം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഡിസംബർ 31-ന് വൈകുന്നേരം 4:00 മണി മുതൽ റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടും.

43 മണിക്കൂർ മെട്രോ സർവീസ്, 20,000-ൽ അധികം പാർക്കിംഗ് സ്ഥലങ്ങൾ, സൗജന്യ ഷട്ടിൽ ബസുകൾ തുടങ്ങിയ സൗകര്യങ്ങൾ RTA ഒരുക്കിയിട്ടുണ്ട്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊതു പാർക്കുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അൽ സഫ, സബീൽ പാർക്ക്: രാവിലെ 8 മുതൽ പുലർച്ചെ 1 വരെ

ക്രീക്ക് പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക്: രാവിലെ 8 മുതൽ രാത്രി 12 വരെ

അൽ മം പാർക്ക്: രാവിലെ 6 മുതൽ രാത്രി 12 വരെ

ചിൽഡ്രൻസ് സിറ്റി: രാവിലെ 9 മുതൽ രാത്രി 8 വരെ

റെസിഡൻഷ്യൽ പാർക്കുകൾ: രാവിലെ 8 മുതൽ രാത്രി 12 വരെ

ഖുറാനിക് പാർക്ക്: രാവിലെ 8 മുതൽ രാത്രി 12 വരെ; ഗുഹ, ഗ്ലാസ് ഹൗസ്: രാവിലെ 9 മുതൽ രാത്രി 8:30 വരെ

ദുബായ് ഫ്രെയിം: രാവിലെ 8 മുതൽ രാത്രി 9 വരെ. ഇവിടെ ഡ്രോൺ ഷോയും വെടിക്കെട്ടും ഉണ്ടായിരിക്കും.

തടാക പാർക്കുകൾ: രാവിലെ 8 മുതൽ പുലർച്ചെ 1 വരെ.

വളരെ പുതിയ വളരെ പഴയ