ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അല്‍ തയ്യിബ് ഇന്റർനാഷണലില്‍ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ആണ് ദുബായില്‍ മരിച്ചത്.
തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആംബുലൻസില്‍ അല്‍ നഹ്ദ എൻഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
26 വർഷമായി ലുലു ഗ്രൂപ്പില്‍
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 26 വർഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. എംജി സർവകലാശാലയുടെയും ബിഎസ്‌എഫിന്റെയും കെടിസിയുടെയും വോളിബോള്‍ താരവുമായിരുന്നു. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.
സംസ്കാരം 15ന് ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയില്‍. രാമപുരം പുത്തൻ പുരക്കല്‍ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലില്‍ ജെയിൻ. മക്കള്‍: ക്രിസിൻ മരിയ (ഓസ്ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.
