പുന്നോൽ സ്വദേശിയായ പ്രവാസി മലയാളിയുടെ മരണം: പത്ത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ


സൗദി അറേബ്യ: പുന്നോൽ സ്വദേശിയായ പ്രവാസി മലയാളി പറക്കാട്ട് മുഹമ്മദ് അജിനബ് (37) സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നിര്യാതനായി.

(പി.എം.ജെയുടെ ഏറെക്കാലത്തെ റിസീവറായിരുന്ന മർഹൂം കാദർക്കയുടെ മകളുടെ മകൻ, റഷീദ് പറക്കാട്ടിന്റെ ഉമ്മയുടെ അനുജത്തിയുടെ മകൻ). റിയാദിലെ കഴിഞ്ഞ പത്തു കൊല്ലമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അദ്ദേഹത്തിന്റെ ബന്ധുവായ യൂനുസും, റിയാദിലെ കെഎംസിസിയും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടത്തി വരുന്നു.

മയ്യത്ത് എത്തുന്ന സമയം: 24/01/26ശനി രാവിലെ 9.30-ന് മനേക്കരയിലെ വീട്ടിൽ

കബറടക്കം: ശനി രാവിലെ 10.30-ന് താഴെ ചമ്പാട് ജുമാ മസ്ജിദിൽ

പിതാവ്: മുഹമ്മദ്

മാതാവ്: സാബിറ

ഭാര്യ: ഷാനിദ

മക്കൾ: ഇശ്വ, ഇഷാൻ

കുടുംബം പുലർത്താനായി നാടുവിട്ട് പ്രവാസ ജീവിതം നയിച്ചിരുന്ന ഒരാൾ അകാലത്തിൽ വിടപറയുമ്പോൾ, ആ കുടുംബത്തിനുണ്ടാകുന്ന മാനസിക വേദന വാക്കുകളിൽ വിവരിക്കാനാകാത്തതാണ്. 

പുന്നോൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഈ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കെ.പി. അബ്ദുൽ ഗഫൂർ പ്രസിഡന്റ് പുന്നോൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി അറിയിച്ചു. 

റിയാദിലെ ഖുറൈസ് ലുലുവിലെ സ്റ്റാഫായിരുന്നു. സൗദിയിലെ റിയാദിൽ ഒരു പ്രവാസിയുടെ ജീവിതം കൂടി അവസാനിച്ചിരിക്കുന്നു. സൗമ്യമായ സ്വഭാവത്തിനുടമ.

കഴിഞ്ഞ പതിനൊന്നാം തിയ്യതി “ഇനി പ്രവാസം മതിയാക്കി നാട്ടിൽ കൂടാം.” എന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി നിന്നതാണ്.

നാട്ടിലേക്കുള്ള സ്വപ്നങ്ങൾ മനസ്സിൽ നിറഞ്ഞു തുടങ്ങിയിരുന്നു.. വിധി അവനെ വഴിയിൽ തടഞ്ഞു…ആഗ്രഹങ്ങളാൽ വാങ്ങി വെച്ച സാധനങ്ങളൊന്നും പെട്ടിയിലാക്കാൻ അവന് സമയം അനുവദിച്ചില്ല...

കാൻസർ ശരീരത്തെ എത്ര പെട്ടെന്നാണ് തളർത്തിയത്... വേദനകൾ നെഞ്ചിനുള്ളിൽ ഒളിപ്പിച്ച് പുഞ്ചിരി മാത്രം സമ്മാനിച്ച ആ നല്ല ഹൃദയം ഇന്ന് നിശ്ചലമായിരിക്കുന്നു…ഇനി അവൻെറ ഫോൺ വിളികളുണ്ടാവില്ല...  മെസ്സേജുകൾ വരില്ല...

ഇനി അവൻ ഓർമ്മകൾ മാത്രമാണ്.... സൗമ്യതയുടെ, നിസ്വാർത്ഥതയുടെ, നല്ല മനുഷ്യനായി ജീവിച്ചിരുന്നതിൻെറ സാക്ഷ്യവുമായി എന്നും ഞങ്ങളുടെ ഓർമ്മകളിൽ ഉണ്ടാകും ...

 കുടുംബത്തിനും ബന്ധുക്കൾക്കും നാട്ടുകാർക്കും ഈ തീരാത്ത വേർപാട് സഹിക്കാനുള്ള ക്ഷമയും ശക്തിയും നൽകട്ടെ.

വളരെ പുതിയ വളരെ പഴയ