header-ad

ഓൺലൈൻ അധിക്ഷേപം: 5 ലക്ഷം ദിർഹം വരെ പിഴയും തടവും; മുന്നറിയിപ്പുമായി ദുബൈ പോലീസ്

 


ദുബൈ: സമൂഹമാധ്യമങ്ങൾ വഴി മറ്റുള്ളവരെ അധിക്ഷേപിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുകയും സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനായാണ് പുതിയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചത്.

“പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക” എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും ഇൻറർനെറ്റിലും പങ്കുവെക്കുന്ന ഉള്ളടക്കങ്ങൾ നിയമപരമായ ഉത്തരവാദിത്വത്തിന് വിധേയമാണെന്നും അവ ഡിജിറ്റൽ തെളിവുകളായി കണക്കാക്കപ്പെടുമെന്നും പോലീസ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മാന്യമായ ആശയവിനിമയവും ഉത്തരവാദിത്തമുള്ള പെരുമാറ്റവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ നിയമങ്ങളും സാമൂഹിക മൂല്യങ്ങളും ബഹുമാനിക്കുന്ന സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ജീവനക്കാരിലും പൊതുജനങ്ങളിലും ബോധവത്കരണം ശക്തിപ്പെടുത്താൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. പരസ്പര ബഹുമാനവും ആചാരമര്യാദകളും പാലിച്ചുകൊണ്ട് മാത്രമേ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാവൂ എന്നും പോലീസ് നിർദ്ദേശിച്ചു.

വളരെ പുതിയ വളരെ പഴയ