header-ad

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവര്‍ത്തകൻ അറസ്റ്റില്‍


ഷാർജ: ഷാർജയില്‍ ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്.

ഒരു കഫറ്റേരിയയിലാണ് നിഷാദ് ജോലി ചെയ്തിരുന്നത്. സംഭവത്തില്‍ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയില്‍ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇരുവരും ദീർഘകാലമായി കഫറ്റേരിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ