പത്ത് വർഷമായി ജിദ്ദയിൽ പ്രവാസിയായ മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു.


ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ അന്തരിച്ചു.

ജിദ്ദ അനാകിഷ് ശാരാ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു താമസം.

കഴിഞ്ഞ പത്ത് വർഷമായി ജിദ്ദയിൽ പ്രവാസിയായിരുന്നു. മൃതദേഹം നിലവിൽ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

പിതാവ്: അബ്ദുസമദ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. ഖബറടക്കവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്

വളരെ പുതിയ വളരെ പഴയ