ഒമാൻ: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പ്രത്യേക അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം 30 കിലോ ഗ്രാമിനൊപ്പം അഞ്ച് കിലോ ഗ്രാം അധിക ബാഗേജ് വെറും ഒരു ഒമാനി റിയാലിന് ലഭിക്കും.
ഈ ഓഫർ ഓഗസ്റ്റ് 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും, ഒക്ടോബർ 15 വരെ യാത്ര ചെയ്യുന്നവർക്കുമാണ് ലഭിക്കുക. ഓഫർ ലഭ്യത വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യതയും ബുക്കിങ് സമയത്തെ നിബന്ധനകളും അനുസരിച്ചായിരിക്കും.
