header-ad

യുഎഇയിൽ മഴ തുടരുന്നു; വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


 ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഉപരിതല ന്യൂനമർദ്ദവും അന്തരീക്ഷ വ്യതിയാനങ്ങളും കാരണം ദുബൈ, ഷാർജ, അബുദബി തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് നേരിയ മഴ രേഖപ്പെടുത്തി. ഏപ്രിൽ ഒന്ന് ബുധനാഴ്ചയോടെ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത.

ബുധനാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആകാശം മേഘാവൃതമായി തുടരും. ഫുജൈറ, റാസൽഖൈമ, ഹജർ പർവത മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഉൾനാടൻ പ്രദേശങ്ങളിൽ കാഴ്ചപരിധി കുറഞ്ഞേക്കാം. മഴയെത്തുടർന്ന് പടിഞ്ഞാറൻ മേഖലകളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി 



വളരെ പുതിയ വളരെ പഴയ