header-ad

സൗദിയിലെ പ്രവാസിയായിരുന്ന കണ്ണൂര്‍ മാങ്കടവ് സ്വദേശി നാട്ടില്‍ നിര്യാതനായി


സൗദി അറേബ്യ: സൗദിയിലെ യാംബുവില്‍ വളരെക്കാലം പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി ചെറിയാണ്ടീലകത്ത് (തറമ്മല്‍) വീട്ടില്‍ അബ്ദുല്‍ സലാം (49) തിങ്കളാഴ്ച രാവിലെ നാട്ടില്‍ നിര്യാതനായി.

യാംബുവില്‍ ഒരു പതിറ്റാണ്ടിലേറെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം, നേരത്തെ എക്സിറ്റില്‍ നാട്ടില്‍ പോയതായിരുന്നു. 

തുടർന്ന് 10 മാസം മുമ്ബാണ് പുതിയ വിസയില്‍ യാംബുവില്‍ തിരിച്ചെത്തിയത്. ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്, വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ മാസമാണ് രണ്ടു മാസത്തെ അവധിയില്‍ നാട്ടിലേക്ക് മടങ്ങിയത്.

വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. പരേതരായ അബ്ദുല്ല - ആമിന ദമ്ബതികളുടെ മകനാണ്. ചുഴലി ബി.ടി.എം ഇംഗ്ലീഷ് സ്കൂള്‍ അധ്യാപിക ഹസീനയാണ് ഭാര്യ. മക്കള്‍: അൻസാഫ്, ഹൈറ

വളരെ പുതിയ വളരെ പഴയ