കുവൈത്തിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

 


കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി വിദ്യാർഥിനിയെ താമസ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി. മാണിയുടെയും ലിബി ബിജുവിന്റെയും മകൾ ഫെബ ബിജു മാണി (14) ആണ് മരിച്ചത്.

അബ്ബാസിയയിലെ താമസസ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നാണ് സൂചന.

 

വളരെ പുതിയ വളരെ പഴയ