കുഞ്ഞുങ്ങളുടെ ചോരപുരണ്ട ഓർമയിൽ "മിനാബ്168" വിമാനം, ഇറാൻ വിദേശകാര്യമന്ത്രി അരഗ്ചിയും സംഘവും ഇന്ത്യയിൽ എത്തി

 


ന്യൂഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും ഉന്നതതല സംഘവും ഇന്ത്യയിലെത്തി. യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങൾക്കെതിരെ നയതന്ത്ര പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ സന്ദർശനം. ഇറാൻ എയർഫോഴ്സിൻ്റെ 'മിനാബ് 168' എന്ന ബോയിംഗ് 707 വിമാനത്തിലാണ് മന്ത്രിയും സംഘവും ഡൽഹിയിൽ ഇറങ്ങിയത്.

ഇറാനെതിരായ യുദ്ധത്തിനിടെ മിനാബ് നഗരത്തിലെ സ്കൂളിന് നേരെയുണ്ടായ യുഎസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 പെൺകുട്ടികളുടെ സ്മരണാർത്ഥമാണ് വിമാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ അമേരിക്ക-ഇസ്രായേൽ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ഇറാൻ സമ്മർദ്ദം ചെലുത്തും. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള ഇന്ത്യയുടെ സ്വാധീനം ഉപയോഗിക്കണമെന്ന് ഇറാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധികളുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും സാമ്പത്തിക സഹകരണവുമാകും ചർച്ചകളിൽ പ്രധാനമായും വരിക.

 

വളരെ പുതിയ വളരെ പഴയ