മനാമ: ബഹ്‌റൈനിൽ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്‌മോൻ- അക്‌സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്‌മോൻ (7) ആണ് മരണപ്പെട്ടത്. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഡെറിക്.
രണ്ടാം നിലയിലെ ഫ്ലാറ്റിലെ തുറന്നുകിടന്ന ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സമീപവാസികൾ ചേർന്ന് സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഏക മകന്റെ വേർപാട് പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
