റിയാദ്: സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കല്‍ ഭാസ്കരന്‍റെ മകൻ സിബി (55) ആണ് അന്തരിച്ചത്.
അറാറിനും ഹഫർ അല്‍ ബാതിനും ഇടയിലുള്ള റഫ പട്ടണത്തിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പൊലീസ് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മൃതദേഹം റഫ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിലവില്‍ മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങള്‍ അധികൃതർ പൂർത്തിയാക്കി വരികയാണ്.
ഇവ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്മിതയാണ് പരേതന്റെ ഭാര്യ. മക്കള്‍: വിസ്മയ, അർജുൻ. മരുമകൻ: ജിതൻ. മരണവാർത്തയറിഞ്ഞതോടെ സിബിയുടെ കുടുംബവും പ്രവാസി സമൂഹവും അതീവ ദുഃഖത്തിലാണ്.
