ജിദ്ദയില്‍ പ്രവാസിയായ മലയാളി വ്യാവസായി മരിച്ചു


മക്ക: ജിദ്ദയില്‍ ദീർഘകാലമായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളി പ്രവാസി നിര്യാതനായി. മലപ്പുറം കട്ടുപ്പാറ സ്വദേശി അബ്‌ദുല്‍ ജലീല്‍ (56) ആണ് മരിച്ചത്.

മീഡിയവണ്‍ ഡിജിറ്റല്‍ മീഡിയ സൊല്യൂഷൻസിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജർ ഹസ്‌നൈൻ അഹമ്മദ് ഫാറൂഖിന്റെ സഹോദരനാണ്. അസുഖബാധിതനായി ഏതാനും മാസങ്ങളായി മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഞായറാഴ്‌ച വൈകിട്ടോടെയായിരുന്നു അന്ത്യം.

ജിദ്ദയിലെ പ്രമുഖ ഭക്ഷണശാലയായ സീഗള്‍സ് റെസ്‌റ്റോറൻറ് നടത്തി വരികയായിരുന്നു അബ്ദുല്‍ ജലീല്‍. ബിസിനസ് മേഖലയ്ക്ക് പുറമെ ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

 തനിമ കലാസാംസ്‌കാരിക വേദിയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ബലദ് സോണിലെ ഖൈരിയ യൂനിറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഷമീന അസീസ്, സന്ദർശക വിസയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്‌ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. 

നിലവില്‍ മക്കയിലെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം സൗദിയില്‍ തന്നെ ഖബറടക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തനിമ സേവന വിഭാഗത്തിന് കിഴില്‍ നടക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ