യു എ ഇ: യൂണിയൻ കോപ് തമയസ് മില്യണയർ ക്യാംപെയ്ൻ അവതരിപ്പിച്ചു. ദിവസേനെയുള്ള ഷോപ്പിങ്ങിലൂടെ ഇനി കൂടുതല്‍ നേടാം. ആറ് മാസമാണ് ക്യാംപെയ്ൻ.
30 മില്യണയർമാരെ ഇതിലൂടെ സൃഷ്ടിക്കും. എല്ലാ തിങ്കളാഴ്ച്ചകളിലും ഒരാളെ വിജയിയായി തെരഞ്ഞെടുക്കും. - യൂണിയൻ കോപ് അറിയിച്ചു.
വിജയികള്‍ക്ക് 1 മില്യണ്‍ തമയസ് പോയിന്റുകളാണ് ലഭിക്കുക. ഇതിന് 16,700 ദിർഹം മൂല്യമുണ്ടാകും. യൂണിയൻ കോപ് സ്റ്റോറുകളിലൂടെ ഇത് റിഡീം ചെയ്യാം. ആറ് മാസമാണ് പോയിന്റുകള്‍ക്ക് വാലിഡിറ്റി. 2027 വരെ ഇത് റിഡീം ചെയ്യാനുമാകും.
മെയ് നാലിനാണ് ക്യാംപെയ്ൻ തുടങ്ങുക. മെയ് 11-നാണ് ആദ്യ ഡ്രോ. ആഴ്ച്ചതോറും പങ്കെടുക്കാനാകും. എല്ലാ തിങ്കളാഴ്ച്ചയും ക്യാംപെയ്ൻ റീസെറ്റ് ചെയ്യപ്പെടും.
ഒറ്റ ഷോപ്പിങ്ങില്‍ കുറഞ്ഞത് 200 ദിർഹം മുടക്കുന്നവർക്ക് ഇതില്‍ പങ്കെടുക്കാനാകും. വീക്കിലി ഡ്രോയില്‍ ഒരു എൻട്രിയും ലഭിക്കും. ബാസ്കറ്റ് സൈസ് കൂടുന്നതിന് അനുസരിച്ച് എൻട്രികള്‍ കൂടുതല്‍ ലഭിക്കും. ഒറ്റ ഇടപാടില്‍ പത്ത് എൻട്രികള്‍ വരെയാണ് പരമാവധി നേടാനാകുക.
നേരിട്ട് സ്റ്റോറില്‍ ഷോപ്പ് ചെയ്യുന്നവർ യൂണിയൻ കോപ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡിജിറ്റല്‍ തമയസ് ബാർകോഡ് സ്കാൻ ചെയ്യണം.
ചെക്ക് ഔട്ട് സമയത്താണ് ഇത് ചെയ്യേണ്ടത്. ഫോണ്‍ നമ്പറുകളോ ലോയല്‍റ്റി കാർഡുകളോ ആയി മാത്രം ലിങ്ക് ചെയ്ത ഇടപാടുകള്‍ക്ക് ഇത് ബാധകമല്ല. ഓണ്‍ലൈനായി ഷോപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി എൻട്രി ലഭിക്കും.
