ദുബായില്‍ ഇറേനിയൻ ആശുപത്രി അടച്ചുപൂട്ടി, മലയാളികളടക്കം തൊഴില്‍രഹിതർ


ദുബായ്: പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി ദുബായ് ഭരണകൂടം. ഇതില്‍ പ്രമുഖ ആശുപത്രിയും നിരവധി സ്കൂളുകളും ഉള്‍പ്പെടുന്നു.

54 വർഷമായി ജുമൈറയില്‍ പ്രവർത്തിക്കുന്ന 220 കിടക്കകളുള്ള ആശുപത്രി പൂട്ടിയതിനെത്തുടർന്ന് മലയാളികളടക്കം 700 ഓളം പേർ തൊഴില്‍രഹിതരായി. ഇറേനിയൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്.

ആശുപത്രി അടച്ചുപൂട്ടാൻ നിർദേശം നല്‍കിയ ഭരണകൂടം ജീവനക്കാരുടെ വീസകള്‍ റദ്ദാക്കുകയും താമസ സ്ഥലത്തു നിന്ന് ഒഴിയാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു.

ആശുപത്രിക്കുപുറമെ ഇറേനിയൻ ബന്ധമുള്ള ഏഴോളം സ്കൂളുകളും ഒരു ക്ലബും അടച്ചു പൂട്ടിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്നവരും തൊഴില്‍രഹിതരായി. ഇറേനിയൻ പൗരന്മാർക്കു യുഎഇ വീസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 28ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ആക്രമണത്തിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരേ ഇറാൻ കനത്ത ആക്രമണമാണു നടത്തിയത്.

 ഇതില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ കനത്ത നാശമാണുണ്ടായത്. എട്ടോളം പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ