ഇറാനെതിരായ സൈനിക ആക്രമണം അവസാനിച്ചെന്ന് അമേരിക്ക; ശ്രദ്ധ ഇനി ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ

 


വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി എന്ന സൈനിക ആക്രമണ നടപടികൾ അവസാനിച്ചതായി അമേരിക്ക അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി. എന്നാൽ യുദ്ധം പൂർണ്ണമായും അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് അമേരിക്ക തയ്യാറായിട്ടില്ല.

ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകില്ലെന്നാണ് മാർക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം ലക്ഷ്യങ്ങൾ പൂർത്തിയാക്കി അവസാനിച്ചുവെന്നും അമേരിക്ക ഇനി പ്രതിരോധ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇറാൻ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും മാർക്കോ റുബിയോ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യം. അമേരിക്കയുടെ സമാധാന നിർദേശങ്ങൾ അംഗീകരിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

വളരെ പുതിയ വളരെ പഴയ