ഒമാൻ: സ്വകാര്യ മേഖലയിലെ അഴിമതിയും കൈക്കൂലിയും തടയുന്നതിനായി നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി ഒമാന്‍. രാജ്യത്തെ അഴിമതി വിരുദ്ധ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ ഭേദഗതി പ്രകാരം ഒമാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍, സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയിലെ കൈക്കൂലി ഇടപാടുകള്‍ ഇനി മുതല്‍ കടുത്ത ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍, കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സാധാരണ ജീവനക്കാര്‍ എന്നിവരെല്ലാം ഈ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.
ഔദ്യോഗികമായ ഒരു ജോലി ചെയ്യുന്നതിനോ ചെയ്യാതിരിക്കുന്നതിനോ വേണ്ടി നേരിട്ടോ അല്ലാതെയോ സമ്മാനങ്ങള്‍, വാഗ്ദാനങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും ഈ നിയമപ്രകാരം പൂര്‍ണ്ണമായും കുറ്റകരമാണ്.
കുറ്റത്തിന്റെ ഗൗരവമനുസരിച്ച് കഠിനമായ ശിക്ഷകളാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
