ദുബായ്: ദുബായില്‍ സ്വർണ്ണ വിലയില്‍ വൻ കുതിപ്പ്. കഴിഞ്ഞ ദിവസം നേരിയ തോതില്‍ കുറഞ്ഞ വിലയാണ് വ്യാഴാഴ്ച രാവിലെ ഒറ്റയടിക്ക് ഉയർന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക സമാധാനക്കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില ഉയർന്നതാണ് ദുബായിലും പ്രതിഫലിച്ചത്.
വ്യാഴാഴ്ച രാവിലത്തെ കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 519.75 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഇത് 508.25 ദിർഹമായിരുന്നു. അതായത് ഒരൊറ്റ ദിവസം കൊണ്ട് മാത്രം ഗ്രാമിന് 11.50 ദിർഹത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
22 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും ഗ്രാമിന് 470.75 ദിർഹത്തില്‍ നിന്ന് 481.50 ദിർഹമായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് 10.75 ദിർഹമാണ് 22 കാരറ്റിന് കൂടിയത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ ഉയർന്ന നിരക്കിലേക്ക് ഇതോടെ ദുബായിലെ വില വീണ്ടുമെത്തി.
ജൂണ്‍ മാസം തുടങ്ങിയത് മുതല്‍ ദുബായിലെ സ്വർണ്ണവിലയില്‍ വലിയ അസ്ഥിരതയാണ് പ്രകടമാകുന്നത്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വർണ്ണ വിപണിയെ മാറ്റി
