ദുബായ്: ആഗോള വ്യോമയാന രംഗത്തെ പ്രമുഖ വിമാനക്കമ്പനിയായ ദുബായിയുടെ സ്വന്തം എമിറേറ്റ്സ് തങ്ങളുടെ എൻജിനീയറിങ് വിഭാഗം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ജീവനക്കാരെ നിയമിക്കുന്നു.
വരും വർഷങ്ങളിലേക്ക് സർവീസുകൾ വിപുലീകരിക്കുന്നതിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ആഗോള തലത്തിൽ പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി വരും മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റ് റാലികൾ സംഘടിപ്പിക്കാൻ കമ്പനി തീരുമാനിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് എമിറേറ്റ്സ് പ്രമുഖ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നത്
തിരഞ്ഞെടുക്കപ്പെടുന്ന ഭൂരിഭാഗം ജീവനക്കാർക്കും ദുബായിലുള്ള എമിറേറ്റ്സിന്റെ ലോകോത്തര എൻജിനീയറിങ് സെന്ററിലാകും നിയമനം
