സൈനിക ആക്രമണങ്ങൾ നിർത്താൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണ; ചൊവ്വാഴ്ച ഖത്തറിൽ ഉന്നതതല ചർച്ച

 


വാഷിംഗ്ടൺ: പരസ്പരമുള്ള സൈനിക ആക്രമണങ്ങൾ നിർത്താൻ അമേരിക്കയും ഇറാനും സമ്മതിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര ശ്രമങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഖത്തറിൽ ഉന്നതതല ചർച്ചകൾ പുനരാരംഭിക്കും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുപക്ഷവും തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ഇതോടെ താൽക്കാലിക വിരാമമാകും.

സൈനിക നീക്കങ്ങൾ തൽക്കാലം നിർത്തിവെക്കാനും സാമ്പത്തിക-വ്യാപാര മേഖലകളിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സുരക്ഷിത സാഹചര്യം ഒരുക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപ്രതീക്ഷിത സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സൈനിക ഹോട്ട്‌ലൈൻ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും ഖത്തറിൽ നടക്കുന്ന ചർച്ചയുടെ പരിഗണനയിലുണ്ട്.


വളരെ പുതിയ വളരെ പഴയ