വെനസ്വേലയിൽ ഇരട്ട ഭൂചലനം; മരണസംഖ്യ 1430 ആയി ഉയർന്നു, അരലക്ഷത്തോളം പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ട്

 


വെനസ്വേലയിലുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1430 ആയി ഉയർന്നു. ദുരന്തത്തിൽപ്പെട്ട അരലക്ഷത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ദുരന്തബാധിത മേഖലകളിൽ ഗതാഗതതടസ്സം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഇവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് രക്ഷാപ്രവർത്തകർ ഇല്ലാത്തത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കൈകൾ കൊണ്ടാണ് പലയിടങ്ങളിലും ആളുകൾ തിരച്ചിൽ നടത്തുന്നത്.

അതിനിടെ, ദുരന്തം വിതച്ച ലാ ഗൈ്വറ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക അനുമതി പത്രം വേണമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും മന്ദഗതിയിലാണ്. ഇതിനിടെ ശനിയാഴ്ച അരഗ്വ സ്റ്റേറ്റിന് സമീപം 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. എന്നാൽ ഈ തുടർച്ചലനത്തിൽ പുതിയ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


വളരെ പുതിയ വളരെ പഴയ