ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി യുവതി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു


റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ മലയാളി തീർഥാടക കുഴഞ്ഞു വീണ് മരിച്ചു.

കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പില്‍ ഖദീജ (70) ആണ് ജിദ്ദയില്‍ അന്തരിച്ചത്. പരേതനായ കെ ബി അലിയാണ് ഭർത്താവ്.

തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. നിലവില്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, 

ആവശ്യമായ നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സിറാജുദ്ദീൻ, റസീന, സിജിന എന്നിവർ മക്കളും മുഹമ്മദാലി, ഉണ്ണി അബുബക്കർ എന്നിവർ മരുമക്കളുമാണ്. മരണാനന്തര നിയമ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ജിദ്ദ കെ എം സി സി വെല്‍ഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

വളരെ പുതിയ വളരെ പഴയ