പിറന്നാളാഘോഷം കണ്ണീരിലാഴ്ത്തി ദുബായില്‍ ജെറ്റ് സ്കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം


ദുബായ്: വിനോദ യാത്രയ്‌ക്കിടെ പിറന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലില്‍ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സൈകി ദാരുണാന്ത്യം.

മൗറീഷ്യസില്‍ നിന്ന് ദുബായിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയതായിരുന്നു ഇവർ. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ ദുബായ് പൊലീസിന്റെ മറൈൻ മറൈൻ റെസ്ക്യൂ ടീം അത്ഭുതകരമായി രക്ഷപ്പെടുത്തി.

തിരികെ വരുന്നതിനിടയില്‍ ഇരുവരും ജെറ്റ് സ്കി ഓടിക്കുന്ന സ്ഥാനം മാറിയതാണ് അപകടത്തിന് കാരണമായത്. പരിചയക്കുറവുള്ള പെണ്‍കുട്ടി നിയന്ത്രണം വിട്ട് ജെറ്റ് സ്കി അമിത വേഗത്തില്‍ ബ്രേക്ക് വാട്ടറിലേയ്ക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും കടലിലേക്ക് തെറിച്ചു വീണു. 

പിറന്നാള്‍ ആഘോഷിച്ച പെണ്‍കുട്ടി സംഭവ സ്ഥലത്തുതന്നെ മുങ്ങി മരിച്ചു. പതിനെട്ടാം ജന്മദിനത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് ജീവൻ നഷ്ടമായത് വിനോദ സഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി.

പാറക്കെട്ടുകള്‍ക്കിടയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ പെണ്‍കുട്ടിയെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ കരയ്‌ക്കെത്തിച്ചത്.

 ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് തുറമുഖം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ദുബായ് പോലീസിന്റെ വിക്ടിം സപോർട്ട് ടീം ഏറ്റവും വൈകാരികമായി കൈകാര്യം ചെയ്ത കേസുകളിലൊന്നാണിതെന്ന് ഫസ്റ്റ് ലഫ്. മീര അല്‍ ഹദാദ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ