ഇന്ത്യൻ പാസ്പോര്‍ട്ട്, വീസാ സേവനങ്ങള്‍ ഇനി മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും മാത്രമായിരിക്കും


യു എ ഇ: ഇന്ത്യൻ പാസ്പോർട്ട്, വീസാ സേവനങ്ങള്‍ ഇനി അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും മാത്രമായിരിക്കും ലഭ്യമാകുക എന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങള്‍ നേരിട്ട് എംബസിയോ കോണ്‍സുലേറ്റ് വഴിയോ പരിമിതമായ തോതില്‍ ലഭ്യമാക്കും.

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റുകള്‍ ആവശ്യമില്ല. എന്നാല്‍ ആദ്യം വരുന്നവർക്ക് ആയിരിക്കും മുൻഗണന. തിരക്ക് ഒഴിവാക്കാൻ അപേക്ഷകന് മാത്രമേ എംബസിയിലേക്കും കോണ്‍സുലേറ്റിലേക്കും പ്രവേശനമുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

വർധിപ്പിച്ച പാസ്‌പോർട്ട് സേവന നിരക്കുകള്‍ ഇതിനകം നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ