ദുബായ്: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെയും നൂതന സാങ്കേതിക വിദ്യയുടെയും കരുത്തില്‍ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതിക്ക് ദുബായില്‍ തുടക്കം.
ദുബായ് നഗരത്തിന്റെ സമഗ്രമായ ഡിജിറ്റല്‍ പകർപ്പ് ഒരുക്കുന്ന 'ദുബായ് ഡിജിറ്റല്‍ ട്വിൻ പ്ലാറ്റ്‌ഫോം' പദ്ധതിക്കാണ് തുടക്കമായത്.
ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച പ്രത്യേക ശില്‍പ്പശാലയില്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ദുബായിലെ ലക്ഷക്കണക്കിന് കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങള്‍ തത്സമയം 3ഡി മോഡലില്‍ ലഭ്യമാക്കുന്നതാണ് ഈ അത്യാധുനിക പ്ലാറ്റ്‌ഫോം.
ഭാവി വികസനത്തിന് നഗരത്തെ സജ്ജമാക്കുക എന്ന ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
