കുവൈത്തിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

 


കുവൈത്തിലെ അബ്ബാസിയയിൽ താമസിച്ചിരുന്ന കാസർകോട് രാജപുരം കൊട്ടോടി സ്വദേശി അനന്തകൃഷ്ണനെ (29) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്ന ദിവസമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കെ. ചന്ദ്രനാണ് പിതാവ്. മാതാവ്: എ. ഗംഗ. സഹോദരൻ: അജയ് കൃഷ്ണൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ