സ്വിമ്മിങ് പൂളുകളില്‍ കുട്ടികളെ ഒറ്റക്ക് വിടരുത്; മുങ്ങിമരണം ഒഴിവാക്കാൻ കുവൈത്ത് ഫയര്‍ ഫോഴ്സിന്റെ ജാഗ്രതാ നിര്‍ദേശം


കുവൈത്ത് സിറ്റി: കുട്ടികളെ മുങ്ങി മരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ മാർഗ നിർദേശങ്ങള്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി പങ്കുവെച്ച്‌ കുവൈത്ത് ഫയർ ഫോഴ്സ്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കള്‍ ഈ മുൻകരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കടല്‍ക്കരയിലോ, നീന്തല്‍ക്കുളങ്ങള്‍ക്ക് സമീപത്തോ, കുട്ടികളെ ഒരു കാരണവശാലും ഒറ്റക്ക് വിടരുതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു. കുട്ടികള്‍ നീന്തുമ്പോള്‍ മുതിർന്നവരുടെ നിരീക്ഷണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

 കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ അടിസ്ഥാന നീന്തല്‍ പരിശീലനങ്ങള്‍ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി.

 വെള്ളത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിന് ഇത് ഏറെ സഹായിക്കും. ജലവിനോദങ്ങളില്‍ ഏർപ്പെടുമ്പോഴും നീന്തല്‍ മേഖലകളില്‍ ആയിരിക്കുമ്പോഴും കുട്ടികള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണമെന്നും കുവൈത്ത് ഫയർ ഫോഴ്സ് നിർദേശിച്ചു.

വളരെ പുതിയ വളരെ പഴയ