എറണാകുളം പറവൂർ സ്വദേശിയെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

 


അബുദാബി: എറണാകുളം പറവൂർ സ്വദേശിയായ യുവാവിനെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കാച്ചപ്പറമ്പിൽ ദിലീപ് കുമാറിന്റെ മകൻ വിബിൻ കുമാർ (25) ആണ് മരിച്ചത്. മുസഫ ഷാബിയ 12-ലെ ബഖാലയിൽ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് വിബിൻ കുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷം മുൻപാണ് വിബിൻ അബുദാബിയിൽ എത്തിയത്. നിലവിൽ ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ബിന്ദുവാണ് വിബിന്റെ മാതാവ്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വളരെ പുതിയ വളരെ പഴയ