ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി വിഎഫ്‌എസ് ഗ്ലോബല്‍; മലയാളികളടക്കമുള്ള പ്രവാസികള്‍ പ്രതിസന്ധിയില്‍


കാൻബെറ: ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലാർ സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തി വെച്ചതായി വിഎഫ്‌എസ് ഗ്ലോബല്‍ അറിയിച്ചു.

ജൂലൈ 1 മുതല്‍ രാജ്യത്തുടനീളമുള്ള വിഎഫ്‌എസ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തി വെച്ചതോടെ, അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിസന്ധിയിലായത്.

കോണ്‍സുലാർ, പാസ്‌പോർട്ട്, വിസ, ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്ന് വിഎഫ്‌എസ് ഗ്ലോബല്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

 സേവനങ്ങള്‍ എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാത്ത കമ്പനി, ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാൻ അപേക്ഷകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ