ഇറാനിൽ ആക്രമണ സാധ്യത: കിട്ടുന്ന വിമാനത്തിൽ ഉടൻ നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര നിർദ്ദേശം

 


ഇറാൻ : ഇറാനിൽ യുദ്ധ സാഹചര്യവും ആക്രമണ സാധ്യതകളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ അവിടെയുള്ള ഇന്ത്യക്കാർ ലഭ്യമായ വിമാനങ്ങളിൽ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി നിർദ്ദേശിച്ചു.

സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇന്ത്യാക്കാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും മാറ്റിവെക്കണമെന്നും മുന്നറിയിപ്പുണ്ട്. സമീപ ദിവസങ്ങളിൽ മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വഷളായ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇറാനിൽ തുടരുന്ന പൗരന്മാർ മാധ്യമങ്ങളിലൂടെ വാർത്തകളും നിലവിലെ സാഹചര്യങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. സൈനിക നീക്കങ്ങളും പ്രക്ഷോഭങ്ങളും കൂടുതലായി നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു.

 

വളരെ പുതിയ വളരെ പഴയ