മെന്റലിസ്റ്റ് അനന്ദുവിന്റെ മെഗാ മെന്റലിസം ഷോ ഓഗസ്റ്റ് 28-ന് ദോഹയിൽ; പ്രഖ്യാപനം നടന്നു

 


ദോഹ: ഇന്ത്യയിലെ പ്രശസ്ത മെന്റലിസ്റ്റ് അനന്ദു അവതരിപ്പിക്കുന്ന മെഗാ മെന്റലിസം ഷോയുടെ ഔദ്യോഗിക പ്രഖ്യാപനം ദോഹയിലെ സാത്താർ റെസ്റ്റോറന്റിൽ (Zaatar Restaurant) നടന്നു. ഓഗസ്റ്റ് 28-ന് ദോഹയിൽ അരങ്ങേറുന്ന മെഗാഷോയുടെ പ്രമോഷണൽ വീഡിയോ പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ, സ്പോൺസർമാർ, വിവിധ സംഘടനാ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഖത്തറിലെ മലയാളികൾക്കും മറ്റ് പ്രവാസി സമൂഹങ്ങൾക്കും ലോകോത്തര നിലവാരത്തിലുള്ള മെന്റലിസം അനുഭവം സമ്മാനിക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

മെന്റലിസം, സൈക്കോളജി, മാജിക്, അത്യാധുനിക സ്റ്റേജ് അവതരണം എന്നിവയുടെ സമന്വയമായ അനന്ദുവിന്റെ പ്രകടനം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ അനുഭവം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. മെഗാഷോയുടെ ടിക്കറ്റ് വിൽപ്പനയും വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും ഉടൻ തന്നെ ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ