യുക്രെയ്ൻ കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു

 


യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ (26) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി.

ധാന്യങ്ങളുമായി ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെടുകയായിരുന്ന 'ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെയായിരുന്നു റഷ്യൻ ക്രൂസ് മിസൈലുകൾ പതിച്ചത്. ഗിനിയ-ബിസാവുവിന്റെ പതാകയേന്തിയ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

ദുരന്തത്തിൽ പത്ത് നാവികർ കൊല്ലപ്പെടുകയും പത്ത് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ യുക്രെയ്ൻ നാവികസേനയും രക്ഷാപ്രവർത്തകരും ചേർന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.

 

വളരെ പുതിയ വളരെ പഴയ