ഖത്തറിലെ ജലീൽ ട്രേഡിങ് കമ്പനിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

 


ഖത്തറിലെ പ്രമുഖ ഗ്രൂപ്പായ ജലീൽ ട്രേഡിങ് കമ്പനിയിൽ പ്രിന്റിങ്, ലൈറ്റിങ് വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകൾ ഉള്ള തസ്തികകൾ:

 1. പ്രിന്റിംഗ് മെറ്റീരിയൽസ് വിഭാഗം സെയിൽസ് മാനേജർ

   പ്രിന്റിംഗ് മെറ്റീരിയലുകൾ, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ മാർക്കറ്റിംഗ് & സെയിൽസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം വേണം.

 2. ഔട്ട്‌ഡോർ സെയിൽസ്‌മാൻ

   പ്രിന്റിംഗ് ഉപകരണങ്ങൾ, സ്റ്റേഷനറി, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കമ്പ്യൂട്ടർ അക്സസറീസ് എന്നിവയുടെ വിൽപ്പനയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും ഖത്തർ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

 3. ലൈറ്റിംഗ് വിഭാഗം ഷോറൂം മാനേജർ

   ഖത്തറിലെ ട്രേഡിംഗ് കമ്പനിയിൽ വിൽപ്പന വിഭാഗത്തിൽ 5 മുതൽ 10 വർഷം വരെ പരിചയവും ലൈറ്റിംഗ് മേഖലയിൽ (ഷാൻഡലിയറുകൾ, ഇൻഡോർ-ഔട്ട്‌ഡോർ ലൈറ്റിംഗ്) പ്രവൃത്തിപരിചയവും വേണം. മികച്ച നേതൃപാടവവും ആശയവിനിമയ ശേഷിയും ഖത്തർ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്.

 4. ലൈറ്റിംഗ് വിഭാഗം ഔട്ട്‌ഡോർ സെയിൽസ്‌മാൻ

   മാർക്കറ്റിംഗ് & സെയിൽസ് മേഖലയിലും ലൈറ്റിംഗ് മേഖലയിലും കുറഞ്ഞത് 5 വർഷത്തെ പരിചയവും ഖത്തർ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് +974 55817924 എന്ന മൊബൈൽ നമ്പറിലോ info@ajt.qa എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ