പ്രതിസന്ധികൾക്കിടയിലും എയർ അറേബ്യയ്ക്ക് സാമ്പത്തിക വളർച്ചയും ലാഭവും

 


ഷാർജ: ആഗോള വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും ഇടയിലും വൻ സാമ്പത്തിക നേട്ടവുമായി പ്രമുഖ ബജറ്റ് എയർലൈനായ എയർ അറേബ്യ. വിപണിയിലെ തടസ്സങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധികളും മറികടന്ന് മികച്ച സാമ്പത്തിക വളർച്ചയും ലാഭവും സ്വന്തമാക്കാൻ എയർലൈന് സാധിച്ചു.

യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവും പുതിയ റൂട്ടുകളിലേക്ക് സർവീസുകൾ വ്യാപിപ്പിച്ചതുമാണ് കമ്പനിക്ക് തുണയായത്. ചെലവുകൾ കാര്യക്ഷമമായി നിയന്ത്രിച്ചതും ഉയർന്ന സർവീസ് മികവും പ്രതിസന്ധി ഘട്ടത്തിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സഹായിച്ചു.

വരും മാസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനും കൂടുതൽ വിമാനങ്ങൾ സർവീസിന്റെ ഭാഗമാക്കാനും ലക്ഷ്യമിടുന്നതായി കമ്പനി അധികൃതർ അറിയിച്ചു. പ്രവാസി മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിലാണ് എയർ അറേബ്യയുടെ പ്രവർത്തന വിപുലീകരണം.

വളരെ പുതിയ വളരെ പഴയ