ദുബൈ: വിനോദസഞ്ചാരികൾക്കും സന്ദർശകർക്കുമായി ആകർഷകമായ ഓഫറുകളോടെ പുതിയ 'നോൾ ട്രാവൽ കാർഡ്' (Nol Travel Card) അവതരിപ്പിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ദുബൈയിലെ പൊതുഗതാഗത സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ഉപയോഗിക്കുന്നതിനൊപ്പം നഗരത്തിലെ പ്രമുഖ വിനോദകേന്ദ്രങ്ങളിലും റെസ്റ്റോറന്റുകളിലും പ്രത്യേക ഇളവുകൾ നേടാനും ഈ കാർഡിലൂടെ സാധിക്കും.
മെട്രോ, ബസ്, ട്രാം, അബ്ര ഉൾപ്പെടെയുള്ള ആർടിഎയുടെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും നോൾ കാർഡ് ഉപയോഗിക്കാം. ഇതിനുപുറമേ ഹോട്ടലുകൾ, തീം പാർക്കുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഡൈനിംഗ് സ്പോട്ടുകൾ എന്നിവിടങ്ങളിൽ 100-ലധികം എക്സ്ക്ലൂസീവ് ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ആർടിഎ വാഗ്ദാനം ചെയ്യുന്നത്.
വിനോദസഞ്ചാരികൾക്ക് യാത്രകൾ കൂടുതൽ എളുപ്പവും ലാഭകരവുമാക്കാൻ ഈ പുതിയ പരംഭരി സഹായിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, അംഗീകൃത സെയിൽസ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് നോൾ ട്രാവൽ കാർഡുകൾ സ്വന്തമാക്കാവുന്നതാണ്.
