യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ വൻ ആക്രമണം: 30 സൈനികർ കൊല്ലപ്പെട്ടു.

 

യെമൻ: യെമനിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ കുറഞ്ഞത് 30 സർക്കാർ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരിബ്, ഹളർമൗത്ത് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2022-ൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ സ്ഥിരീകരിച്ചു. പ്രവിശ്യകളിലെ ആശുപത്രികൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ